വിളമന കരിവണ്ണൂരിൽ വയോധികയെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇരിട്ടി: വിളമന കരിവണ്ണൂരിൽ വയോധികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കരിവണ്ണൂരിലെ കൊഴുക്കുന്നോൻ ഹൗസിൽ വെള്ളുവ ജാനകിയമ്മ (81) യെ ആണ് സ്വവസതിയിലെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തനിച്ചു താമസിക്കുന്ന ജാനകിയമ്മ എന്നും രാവിലെ സമീപത്തെ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ടായിരുന്നു
പതിവുപോലെ ഇന്നു രാവിലെയും ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു. സമീപത്തു താമസിക്കുന്ന ബന്ധുക്കൾ ഉച്ചഭക്ഷണവുമായി എത്തിയപ്പോൾ ജാനകിയമ്മയെ വീടിനുള്ളിൽ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല തുടർന്ന് ഇരിട്ടി പൊലിസിൽ പരാതി നൽകി. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ മൃതദേഹം കണ്ടെത്തിയത്.ഇരിട്ടി പൊലിസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ പരിയാരം ഗവ: മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റി.
പരേതനായ കൊഴുക്കുന്നോൻ പത്മനാഭൻ നമ്പ്യാരുടെ ഭാര്യയാ ണ് മരിച്ച ജാനകിയമ്മ
മക്കൾ:പുഷ്പവല്ലി ,പത്മജ, ലതിക, മനോജ് (ഓട്ടോ ഡ്രൈവർ, ഇരിട്ടി )മരുമക്കൾ: ശശിധരൻ , ദിനേശൻ (ആറളം), ദിനേശൻ (വിരാജ് പേട്ട ), ദിവ്യ (പുറവയൽ)
സംസ്കാരം:വെള്ളിയാഴ്ച്ച വൈകിട്ട് 2 മണിക്ക് കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ

