കാസർകോട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രതി, അന്വേഷണം തുടങ്ങി പൊലീസ്

1 min read
SHARE

കാസർകോട്: കാസർകോട് അമ്പലത്തറ കണ്ണോത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 40 വയസുള്ള ബീനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദാമോദരനെ(55) പൊലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയയിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തല ഭിത്തിയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ദാമോദരൻ പൊലീസിന് പറഞ്ഞതായാണ് വിവരം. സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. കൂടുതൽ അന്വേഷണം നടത്തും. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്.