കാസർഗോഡ് സെക്യൂരിറ്റി ജീവനക്കാരൻ്റെ കൊലപാതകം; പ്രതി പിടിയിൽ

1 min read
SHARE

കാസർഗോഡ് ഉപ്പളയിലെ സെക്യൂരിറ്റി ജീവനക്കാരൻ്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ. പത്വാടി സ്വദേശി സവാദിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ ലഹരി കടത്ത്, മോഷണമടക്കം നാല് കേസുകളിൽ ഇയാൾ പ്രതിയാണ്.കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ചെവ്വാഴ്ച രാത്രിയാണ് സുഹൃത്തായ സുരേഷിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്.ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഉപ്പള ടൗണിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉപ്പളയിലെ ഫ്ലാറ്റുകളിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്.