ഷൂട്ടിംഗ് സംഘത്തിന്റെ കാറിന് നേരെ കാട്ടാന ആക്രമണം
1 min read

ചാലക്കുടിയിൽ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചായിരുന്നു ആക്രമണം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കല്യാണി പ്രിയദര്ശന്-നസ്ലന് ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെയാണ് കാട്ടാന ആക്രമണം നടന്നത്. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ കാര്‍ ആണ് ഒറ്റയാന് തകര്‍ത്തത്.ഷൂട്ടിംഗിന് വേണ്ടി ആളുകളുമായി ലൊക്കേഷനിലേക്ക് വരുന്ന വഴിയായിരുന്നു ആക്രമണം. കണ്ണംകുഴി ഭാഗത്ത് വെച്ച് റോഡിന് നടുവില്‍ നിലയുറപ്പിച്ച കാട്ടാന വാഹനം ആക്രമിച്ചത്.
