August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 23, 2026

ലോകത്തെ ഏറ്റവും സ്ലിം ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണുമായി ഓപ്പോ

SHARE

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ ലോകത്തെ ഏറ്റവും സ്ലിമ്മായ ഫോൾഡബിൾ സ്മാർട്ട് ഫോൺ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഓപ്പോ ഫൈൻഡ് എൻ 5 എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ ഫെബ്രുവരിയിൽ ചൈനയിൽ ലോഞ്ചാകും. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോയില്‍ പുറത്തുവന്ന ചിത്രമാണ് സ്മാർട്ട് ഫോണിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ പുതിയ ഫോണും ഒരു പെൻസിലും ഉപയോഗിച്ചാണ് ഫോണിന്റെ കട്ടിയുടെ താരതമ്യം നടത്തിയിരിക്കുന്നത്. നിലവില്‍ ഹോണര്‍ മാജിക് വി3യ്‌ക്കാണ് ഏറ്റവും സ്ലിമ്മായ ഫോള്‍ഡബിള്‍ എന്ന വിശേഷണം സ്വന്തമായുള്ളത്. ഈ ഫോൺ തുറന്നിരിക്കുമ്പോള്‍ 4.35 മില്ലീമീറ്ററാണുള്ളത്. എന്നാൽ വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് എൻ 5 ന് 3.5 മുതല്‍ 4 എംഎം മാത്രമായിരിക്കും അണ്‍ഫോള്‍ഡഡ് അവസ്ഥയില്‍ കട്ടി എന്നാണ് വിലയിരുത്തലുകൾ. 2023ല്‍ പുറത്തിറങ്ങിയ ഒപ്പോ ഫൈന്‍ഡ് എന്‍3യുടെ പിന്‍ഗാമിയാണ് ഫൈന്‍ഡ് എന്‍5. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 സുപ്രീം എഡിഷൻ പ്രോസസർ, വയർലെസ് ചാര്‍ജിംഗ്, 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, പ്രീ-ഇൻസ്റ്റാൾ ചെയ്‌ത ColorOS 15 സിസ്റ്റം എന്നീ സൗകര്യങ്ങളോടെയാണ് പുതിയ ഓപ്പോ എത്തുന്നതെന്നാണ് നിഗമനം.