കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (AITUC)ഇരിട്ടി ഡിവിഷൻ സമ്മേളനം ഇരിട്ടി ഇക്കോ പാർക്കിൽ വച്ച് നടന്നു.

കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (AITUC)ഇരിട്ടി ഡിവിഷൻ സമ്മേളനം ഇരിട്ടി ഇക്കോ പാർക്കിൽ വച്ച് നടന്നു. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.
വൈദ്യുതി മേഖലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന പുതിയ നയങ്ങളും മാറ്റങ്ങളും ജീവനക്കാരുടെ തൊഴിൽ സുരക്ഷയെയും സേവന ആനുകൂല്യങ്ങളെയും പ്രതികൂലമായി ബാധിക്കരുതെന്നും വൈദ്യുതി മേഖല സ്വകാര്യ വൽക്കരണത്തിൽ നിന്നും പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ശമ്പള പരിഷ്കരണം നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ജീവനക്കാരുടെ സ്ഥാനക്കയറ്റവും നിയമനവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
തകരാറിലായ ബാരാ പോൾ ജലവൈദ്യുത പദ്ധതി എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കുക, നിർമ്മാണത്തിലിരിക്കുന്ന പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി,വയനാട് – കരിന്തളം 400 കെ.വി ലൈൻ പദ്ധതി സമയബന്ധിതമായി പൂർത്തികരിക്കുക തുടങ്ങിയ ആവാശ്യങ്ങളും മനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി അരവിന്ദ് കുമാർ, ഡോ ജി ശിവരാമകൃഷ്ണൻ, ജോർജ്, ദിനേശൻ, ജലീൽ തുടങ്ങിയവർ സംസാരിച്ചു. സംഘടനയുടെ മുൻകാല മെമ്പർമാരെ സി.പി.ഐ ഇരിട്ടി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഡോ ജി ശിവരാമകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയ ഭാരവാഹികളായി സജേഷ് ( സിക്രട്ടറി) ശ്രീനിവാസൻ (ജോ.സിക്രട്ടറി) അബ്‌ദുറഹിമാൻ (പ്രസിഡൻ്റ്) ജോസഫ് (വൈസ് പ്രസിഡൻ്റ്)
ഷാജി (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
സജേഷ് സ്വാഗതവും ശ്രീജേഷ് നന്ദിയും പറഞ്ഞു.

