കെസിവൈഎം അതിരൂപതതല വടംവലി മത്സരം വെള്ളരിക്കുണ്ട് ഫൊറോന ടീം ജേതാക്കൾ..
1 min read

.
ചെമ്പേരി : കെസിവൈഎം എസ്എം വൈഎം തലശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ഫാ.സാജു അറക്കൽ, ബാബു മാസ്റ്റർ പുളിക്കീൽ മെമ്മോറിയൽ വടംവലി മത്സരം ചെമ്പേരി ഫൊറോനയുടെ ആതിഥേയത്വത്തിൽ നെല്ലിക്കുറ്റിയിൽ വച്ച് സംഘടിപ്പിച്ചു.കെസിവൈഎം വെള്ളരിക്കുണ്ട് ഫൊറോന ടീം,എടൂർ ഫൊറോന ടീം,കെസിവൈഎം ചെറുപുഴ ഫൊറോന ടീം,കെസിവൈഎം ബദിയടുക്ക ടീം എന്നിവർ യഥാക്രമം ജേതാക്കളായി.
കെസിവൈഎം തലശ്ശേരി അതിരൂപത പ്രസിഡൻ്റ് ജോയൽ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം നിർവഹിച്ചു.അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, ജനറൽ സെക്രട്ടറി അബിൻ വടക്കേകര,എമിൽ നെല്ലംകുഴി, ചെമ്പേരി ഫൊറോന ഡയറക്ടർ ഫാ. വിപിൻ ആനചാരി,നെല്ലിക്കുറ്റി ഇടവക വികാരി ഫാ. മാത്യു ഓലിക്കൽ, ഫൊറോന പ്രസിഡന്റ് അശ്വതി കുടിയിരുപ്പിൽ,രൂപത ഭാരവാഹികളായ ഗ്ലോറിയ കൂനാനിക്കൽ, അഖിൽ നെല്ലിക്കൽ, അപർണ സോണി, പി.ജെ ജോയൽ, ഫൊറോന ലേ ആനിമേറ്റർ ടെന്നി വേങ്ങത്താനത്ത് എന്നിവർ നേതൃത്വം നൽകി.
