തിരുവസ്ത്രത്തെ അപമാനിച്ച സാമൂഹ്യവിരുദ്ധരുടെ നടപടിയിൽ പ്രതിഷേധവുമായി കെസിവൈഎം ചെമ്പന്തൊട്ടി ഫൊറോന

1 min read
SHARE
പയ്യാവൂർ: ക്രൈസ്തവർ വിശുദ്ധമായി കാണുന്ന തിരുവസ്ത്രത്തെ അവഹേളിച്ചു ശുചിമുറിയിൽ ഉപേക്ഷിച്ച സാമൂഹ്യവിരുദ്ധരുടെ നടപടിയിൽ പന്തം കൊളുത്തിപ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ച് കെസിവൈഎം ചെമ്പന്തൊട്ടി ഫൊറോന. ഇത്തരം വികൃത മനസിന് ഉടമയായ സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും അവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കെസിവൈഎം ചെമ്പന്തൊട്ടി ഫൊറോന പ്രസിഡണ്ട് എബിൻ കാഞ്ഞിരത്തിങ്കൽ പറഞ്ഞു. ഫൊറോന ജനറൽ സെക്രട്ടറി ആൽബിൻ കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മയ്ക്കും പന്തം കൊളുത്തി പ്രകടനത്തിനും അജിൻ അറയ്ക്കപ്പറമ്പിൽ,ആൽബിൻ കോട്ടക്കൽ,ആൽബിൻ മാതേമ്പാറ, ജിൻസ് തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ