കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (CITU) സംസ്ഥാന സമ്മേളനം
1 min read

ഇരിട്ടി: കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ(CITU) സംസ്ഥാന സമ്മേളനം 2015 ജനുവരി 12ന് കണ്ണൂരിൽ വച്ച് നടക്കുകയാണ്. സമ്മേളനത്തോടനുബന്ധിച്ച് ഇരിട്ടിയിൽ വർഗീയ കോർപ്പറേറ്റ് പ്രതിലോമ രാഷ്ട്രീയത്തിന്റെ സമമിതി നിർമിതി എന്ന വിഷയത്തിൽ 23/12/2024ന് ഇരിട്ടിയിൽ സെമിനാർ നടക്കും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(BEFI) വൈസ് പ്രസിഡണ്ട് സജി വർഗീസ് വിഷയം അവതരിപ്പിക്കും. CITU ജില്ലാ വൈസ് പ്രസിഡണ്ട് ചന്ദ്രബാബു, മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് കാരായി രാജൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നതാണ്. സെമിനാർ വിജയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനു വേണ്ടി സംഘാടകസമിതി രൂപീകരണ യോഗം ഇരിട്ടിയിൽ നടന്നു. മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി പി ചന്ദ്രൻ സ്വാഗതം പറഞ്ഞു. വൈ.വൈ. മത്തായി അധ്യക്ഷത വഹിച്ചു. സ.കാരായി രാജൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ഇരിട്ടി ഏരിയ കമ്മിറ്റിയംഗം സുമേഷ്, സിഐടിയു ഇരിട്ടി ഏരിയ സെക്രട്ടറി ഇ. എസ്.സത്യൻ, സിപിഐഎം ഇരിട്ടി ലോക്കൽ സെക്രട്ടറി മനോഹരൻ കൈതപ്രം, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പി വി ബിനോയി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഇ.എസ് സത്യൻ, ചെയർമാൻ കെ വിജയൻ, പി യു ചാക്കോച്ചൻ, വൈസ് ചെയർമാൻമാർ പി ചന്ദ്രൻ, കൺവീനർ മനോഹരൻ കൈതപ്രം, കെ സി സുരേഷ് ബാബു, ജോയിൻ കൺവീനർമാർ എന്നിവരെ തിരഞ്ഞെടുത്തു,
