നെൽവയൽ കൃഷിയുമായി കേരള കോൺഗ്രസ്‌ (എം) ജന്മദിനാഘോഷത്തിന് തുടക്കമായി.

1 min read
SHARE

കേരള കോൺഗ്രസ്‌ (എം) പാർട്ടി രൂപീകൃതമായിട്ട് 60 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കേരള കർഷക യൂണിയൻ (എം) ജില്ലയിൽ വ്യാപകമായി നടത്തുന്ന നെൽകൃഷിയുടെ ജില്ലാതല ഉദ്ഘാടനം ഉളിക്കൽ അമരാവയൽ പാടശേഖരത്ത് കേരള കോൺഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ നിർവ്വഹിച്ചു. “പാടവരമ്പിലൂടെ പാഠങ്ങൾ തേടി ” എന്ന പരിപാടിയുടെ ഭാഗമായി എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ, കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലെ എൻ എസ്.എസ് യൂണിറ്റ് അംഗങ്ങൾ നെൽവയൽ കൃഷിയിൽ പങ്കാളികളായി.

കർഷകർക്കൊപ്പം ചേറിലും മണ്ണിലും കാലുറപ്പിച്ച് ഞാറു പറിക്കുകയും കെട്ടുകളാക്കുകയും ചെയ്യുന്ന പ്രവൃത്തിയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. തുടർന്ന് ഞാറ്റുപാട്ടുകൾ പാടി ഞാറു നടീലുമുണ്ടായി. അന്യമായിക്കൊണ്ടിരിക്കുന്ന കാർഷിക രീതികൾ പരിചയപ്പെടാനും കൃഷിയുടെ മഹത്വം തിരിച്ചറിയാനും വിദ്യാർത്ഥികൾക്ക് സാധിച്ചു. അപ്പച്ചൻ കുമ്പക്കൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഇമ്മാനുവൽ വെട്ടിപ്ലാക്കൽ, എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക ലിൻസി പി സാം, കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വനജ കൃഷ്ണൻ, സിനിമാ-സീരിയൽ താരം ശ്രീവേഷ്കർ, ശ്രേയസ് പി ജോൺ,ടി എൽ ആൻ്റണി, മാത്യു വടക്കേൽ, ജോളി പുതുശ്ശേരി, ജോൺ തെക്കേൽ, പി.സി. സജയ്, ദ്യുതി മിറിയം ഷാജി, ജെസി ജോസഫ്, മേരിക്കുട്ടി പി.ജെ, ജസ്ന കുര്യാക്കോസ്, ആരതി, അനന്യ, അഞ്ജലി, എന്നിവർ നേതൃത്വം നൽകി.