കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതൽ 13 വരെ
1 min read

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതല്‍ 13 വരെയുള്ള തീയതികളിലായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 7-ന് രാവിലെ 10.30- ന് ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതാണ്.
പ്രസ്തുത ചടങ്ങില്‍ കർണ്ണാടക സ്പീക്കർ യു.ടി. ഖാദർ, പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്നായിക് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വിവിധ വകുപ്പുമന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐ.എ.എസ് എന്നിവരും ഉദ്ഘാടനചടങ്ങില്‍ സംബന്ധിക്കും.
