കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, ആശ്രയ ആനുകൂല്യ വിതരണം നടന്നു.

1 min read
SHARE

കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ കുടുംബ സുരക്ഷാ പദ്ധതിയായ ആശ്രയ പദ്ധതി അംഗങ്ങളായിരിക്കേ മരണപ്പെട്ട വ്യാപാരികളുടെ കുടുംബത്തിനുള്ള ആനുകൂല്യ വിതരണം കണ്ണൂർ നായനാർ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്നു. 30 കുടുംബങ്ങൾക്കുള്ള മൂന്ന് കോടി രൂപയുടെ ആനുകൂല്യമാണ് വിതരണം ചെയ്തത്.

ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ആനുകൂല്യ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ടും ആശ്രയ ചെയർമാനുമായ ദേവസ്യ മേച്ചേരി ആമുഖഭാഷണം നടത്തി. കണ്ണൂർ ജില്ലയിലെ ഏകോപന സമിതി പ്രവർത്തനം സംസ്ഥാനത്തിനാ കെ മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജു അപ്സസര പറഞ്ഞു. സി കെ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ പി അയ്യൂബ് വരവ് ചെലവ് കണക്ക് വായിച്ചു. സംസ്ഥാന നേതാക്കളായ കുഞ്ഞാവു ഹാജി, എസ് ദേവരാജൻ, അഹമ്മദ് ഷരീഫ്, ബാബു കോട്ടയിൽ, കെ കെ രാമചന്ദ്രൻ, വിജയകുമാർ കെ യു, സിസി വർഗീസ്, പി വി അബ്ദുള്ള, രാജൻ തീയറത്ത്, ജോർജ് തോണിക്കൽ, എ സുധാകരൻ, പി മുനീറുദ്ദീൻ, കെ എം ഹരിദാസ്, ജെ സെബാസ്റ്റ്യൻ, കെ എസ് റിയാസ്, കെ വി നന്ദിനി, എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി സുനിൽകുമാർ, അഡ്വക്കേറ്റ് ബലറാം, ജേക്കബ് പടിഞ്ഞാത്ത് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.