December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 7, 2025

2025 നവംബർ 1ന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും; മുഖ്യമന്ത്രി

SHARE

2016 ന് മുൻപ് കേരളം വളരെ ദയനീയാവസ്ഥയിലായിരുന്നു. 2016 ലെ അവസ്ഥയിൽ നിന്നും കേരളം വലിയ തോതിൽ മാറി. അയ്യായിരം കോടി രൂപ വിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ചു. വ്യവസായ രംഗത്തും വലിയ മുന്നേറ്റം നടത്താനും കേരളത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി. സിപിഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം വ്യവസായങ്ങൾക്ക് അനുകൂലമായ നാടാണ്. ആരോഗ്യകരമായ തൊഴിൽ ബന്ധം ഇവിടെയുണ്ടെന്ന് വലിയ വ്യവസായികൾ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിനെതിരെ തെറ്റായ പ്രചരണം ഉണ്ടായി. നിക്ഷേപ സൗഹൃദത്തിന്റെ കാര്യത്തിൽ കേരളം നമ്പർ 1 ആയി.

ഭരണം നാടിനു വേണ്ടിയാവണം, ജനങ്ങൾക്കു വേണ്ടിയാവണം, എങ്കിലേ അഭിവൃദ്ധി ഉണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 നവംബർ 1ന്
അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ദുരന്തം കേന്ദ്ര സഹായം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും ടൗൺഷിപ്പ് നിർമ്മാണവുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും. കേന്ദ്ര സഹായം ലഭിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിൻ്റെ വികസനം തടയുന്ന സമീപനം ഉയർന്നുവരുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് കിഫ്ബിയുടെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്. എത്ര തടസ്സപ്പെടുത്തിയാലും കിഫ്ബിയുടെ പ്രവർത്തനം തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.