തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ പുതുതായി നിർമ്മിച്ച കോർട്ടുകളുടെ ഉദ്ഘാടനം നടന്നു
1 min read

പേരാവൂർ: സെന്റ് ജോൺസ് യുപി സ്കൂൾ തൊണ്ടിയിൽ പുതുതായി നിർമ്മിച്ച ഷട്ടിൽ കോർട്ട് ബാസ്കറ്റ് ബോൾ കോർട്ട് എന്നിവയുടെ ഉദ്ഘാടനം നടന്നു. അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്താം പടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്കൂൾ മാനേജർ ഫാദർ ഡോക്ടർ തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. ഷട്ടിൽ കോർട്ട് ഉദ്ഘാടനം തുളസീധരൻ ടീം നിർവഹിച്ചു. ചടങ്ങിൽ പ്രധാന അധ്യാപിക സൂസമ്മ എൻ എസ്, രാജു ജോസഫ്, മാത്യു ഒ, തങ്കച്ചൻ കോക്കാട്ട്, ബിന്ദു കൃഷ്ണ, ഷിജോ മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
