കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം പൂർവ്വസ്ഥിയിൽ; തിരികെ ഏൽപ്പിച്ച് സൂപ്പർ ക്രോസ് ലീഗ് അധികൃതർ.

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം പൂർവ്വസ്ഥിയിലായെന്ന് അധികൃതർ. സൂപ്പർ ക്രോസ്സ് ലീഗ് അധികൃതർ സ്റ്റേഡിയം പണി പൂർത്തിയാക്കി മടക്കി നൽകി. കേരളാ ഫുട്ബോൾ അസോസിയേഷൻ അധികൃതർ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തും. കോർപ്പറേഷൻ എഞ്ചിനിയറിങ്ങ് വിഭാഗവും പരിശോധിക്കും. സ്റ്റേഡിയത്തിലെ പുല്ല് കരിഞ്ഞുണങ്ങുകയും പൈപ്പുകൾ പൊട്ടുകയും ചെയ്തിരുന്നു.ഒരു ടണ്ണിൽ താഴെ മാത്രം ഭാരമുളള റോളറുകളെ മൈതാനത്ത് ഇറക്കാവു എന്നിരിക്കെ 80ടണ്ണോളം ഭാരമുളള ടിപ്പർ ലോറികൾ തലങ്ങും വിലങ്ങും ഓടിയതിനെതുടർന്ന് മൈതാനത്തിന് താഴെ വെളളം ഒഴിഞ്ഞ് പോകാനുളള പൈപ്പുകൾ തകർന്നിരുന്നു. മണ്ണിന്റെ മൃദുഘടന നഷ്ടമായെന്നും കെഡിഎഫ്എ കണ്ടെത്തിയിരുന്നു.

