കുഞ്ഞ് റയാന് മജ്ജ മാറ്റിവയ്ക്കാന്‍ ഉടനടി വേണ്ടത് 45 ലക്ഷം രൂപ; കനിവുതേടി കുടുംബം
1 min readഅര്‍ബുദ ബാധിതനായ നാലു വയസുകാരന് വേണ്ടി കുടുംബം സഹായം തേടുന്നു. തിരുവനന്തപുരം പാറശാല സ്വദേശികളായ അജി-വിദ്യ ദമ്പതികളുടെ മകന്‍ റയാനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഞ്ഞു റയാന് മജ്ജ മാറ്റിവെയ്ക്കാന്‍ 45 ലക്ഷം രൂപയിലധികം വേണം. ഒരു വയസാകുന്നതിന് മുമ്പേ റയാന് രക്താര്‍ബുദം സ്ഥിരീകരിച്ചു. പിന്നീട് കുഞ്ഞ് റയാന്റെ ജീവിതം ആശുപത്രിയിലായി. ഒരിക്കല്‍ ഭേദമായെങ്കിലും അര്‍ബുദം വീണ്ടുമെത്തി. മജ്ജ മാറ്റി വയ്ക്കല്‍ അല്ലാതെ ഇനി വഴിയില്ലെന്ന് ഡോക്ടേഴ്‌സ് പറയുന്നു. ശസ്ത്രക്രിയക്ക് ആവശ്യമായ തുക എങ്ങനെ കണ്ടെത്തുമെന്ന് കുടുംബത്തിന് അറിയില്ല. 45 ലക്ഷം രൂപയോളം ശസ്ത്രക്രിയക്ക് ആവശ്യമുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഈ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കൂലിപ്പണിക്കാരനായ പിതാവ് അജി. നല്ല മനസുള്ളവര്‍ കണ്ണീര്‍ കാണുമെന്നാണ് ഇവരുടെ പ്രതീക്ഷ.
അക്കൗണ്ട് വിവരങ്ങള്‍:
Account Holder: Aji A
Account No:42987218741
IFSC CODE: SBIN0070037
sbi bank parassala
G pay: 9895973148