ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല
1 min read

തിരുവനന്തപുരം ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ മാമം പാലത്തിനു സമീപമാണ് തീപിടിത്തം ഉണ്ടായത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസിനാണ് തീപിടിച്ചത്. ടയറിന് തീപിടിച്ചതോടെ ബസ് ഭാഗികമായി കത്തി നശിച്ചു.
36 യാത്രക്കാർ അപകട സമയത്ത് ബസിൽ ഉണ്ടായിരുന്നു. ബസ് ജീവനക്കാർ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയിരുന്നു. അതുകൊണ്ട് തന്നെ അപകടത്തിൽ ആളപായമില്ല. ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീം സ്റ്റേഷൻ ഓഫീസർ അഖിൽ എസ്. ബി യുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. എസ്.ബിജോയ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്.കെ. സനു, ശ്രീനാഥ്.എസ്.ജെ, സജിത്ത്.ആർ, വിഷ്ണു.ബി.നായർ, സജീവ്.ജി.എസ്, സാൻ ബി.എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പ്രശാന്ത് വിജയ്, ഹോം ഗാർഡ് ബൈജു. എസ് എന്നിവർ അരമണിക്കൂർ നേരം പ്രവർത്തിച്ച് വൻ ദുരന്തം ഒഴിവാക്കി.
