മൃഗ സംരക്ഷണ മേഖലയിൽ പുത്തൻ ചുവടുമായ് കുടുംബശ്രീ എ ഹെല്പ്

1 min read
SHARE

കണ്ണൂർ: മൃഗ സംരക്ഷണ മേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങി ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ. മൃഗ സംരക്ഷണ വകുപ്പുമായ് സഹകരിച്ച് മൃഗ സംരക്ഷണ വകുപ്പിന്റെ അംഗീകാരമുള്ള വോളന്റിയർമാരായി കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നല്കുന്ന എ – ഹെല്പ് പദ്ധതിയിൽ നിന്നും പുതുതായ് പരിശീലനം ലഭിച്ച 11 കുടുംബശ്രീ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ കുടുംബശ്രീ മിഷൻ ആസ്ഥാനത്ത് വച്ച് ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ സർട്ടിഫിക്കറ്റുകൾ നൽകി. സുൽത്താൻ ബത്തേരിയിലും കണ്ണൂരിലുമുള്ള ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററുകളിൽ വച്ച് പതിനാറു ദിവസത്തെ റെസിഡൻഷ്യൽ പരിശീലനവും തുടർന്ന് എഴുത്ത് പരീക്ഷയും പ്രാക്ടിക്കലിനും ശേഷമാണ് എ -ഹെല്പ് വോളന്റിയർ സർട്ടിഫിക്കറ്റ് ലഭിക്കുക.
സംസ്ഥാനമോട്ടാകെ എ -ഹെല്പ് വോളന്റിയർമാരെ നിയമിക്കുന്നതിന്റെ ഭാഗമായി മാർച്ചിൽ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കിയ പ്രവർത്തകർ തൊട്ട് ഇതുവരെ പരിശീലനം പൂർത്തിയാക്കിയ വോളന്റിയർമാർ സംസ്ഥാനമോട്ടാകെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു വിജയകരമായി പ്രവർത്തിച്ചു വരുന്നു.
മൃഗാശുപത്രികൾ നടത്തുന്ന സർവേകൾ, ഇഷുറൻസ് ടാഗിങ്, കന്നുകാലികളുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തൽ, പ്രതിരോധ കുത്തിവെപ്പു ക്യാമ്പുകളുടെ സംഘാടനം കർഷകർക്ക് ബോധവത്കരണം, ഇയർ ടാഗിങ്, അസുഗം റിപ്പോർട്ട്‌ ചെയ്യൽ, തെരുവ് നായ നിയന്ത്രണം, പേ വിഷബാധ നിയന്ത്രണം എന്നിവയാണ് എ -ഹെല്പ് പ്രവർത്തകരുടെ പ്രവർത്തന മേഖല.

report: Amal nt Kudumbasree promoter