കുട്ടനാട്ടുകാർക്ക് ഇനി വെള്ളപ്പൊക്കത്തിന്‍റെ പേടിയില്ലാതെ ഉറങ്ങാം; രക്ഷയായെത്തുന്നത് പുത്തൻ സാങ്കേതിക വിദ്യ
1 min read

കുട്ടനാട്ടിലെ ജനങ്ങൾക്ക് ഇനി വെള്ളപ്പൊക്കത്തെയും ചൂടിനെയും ഭയക്കേണ്ട. അതിന് അതിജീവിക്കാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വീടുകൾ കുട്ടനാട്ടിൽ ഉയർന്നു കഴിഞ്ഞു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിയാണ് വെള്ളപ്പൊക്കത്തെ ഭയക്കാതെ കുട്ടനാട്ടുകാർക്ക് ജീവിക്കാനുള്ള വീടുകളുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
2018 പ്രളയത്തിലാണ് കുട്ടനാട്ടിലെ ജനങ്ങൾ വെള്ളപ്പൊക്കം എന്തെന്ന് നേരിട്ട് ബോധ്യപ്പെട്ടത്. സാധാരണ നേരിയ തോതിലുള്ള വെള്ളപ്പൊക്കം കുട്ടനാട്ടിൽ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് എങ്കിലും അതൊന്നും ജനജീവിതത്തെ ബാധിച്ചിരുന്നില്ല. 2018 ഒരു പാഠമായിരുന്നു കുട്ടനാട്ടിലെ ജനങ്ങൾക്കും സർക്കാരിനും. അതിനെ അതിജീവിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചതോടെ വെള്ളപ്പൊക്കം എന്ന ഭീഷണി ഇല്ലാതായി.
എങ്കിലും ജനങ്ങൾ തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നവീന മാതൃകയിലെ വീടുകൾ നിർമ്മിച്ചു തുടങ്ങി. ജലനിരപ്പു ഉയർന്നാലും വെള്ളത്തിന് മീതെ പൊങ്ങിക്കിടക്കുന്ന വീടുകൾ അതാണ് ഇനി കുട്ടനാട്ടിൽ കാണാൻ കഴിയുക. ഒന്നരമാസം കൊണ്ട് ഒരു വീട് പൂർണമായും നിർമ്മിച്ചു കഴിയും. ആയിരം 1500 സ്ക്വയർ ഫീറ്റ് വീടിന് 35 ലക്ഷം രൂപ മതിയാകും. മങ്കൊമ്പിൽ സമീപമാണ് ഇത്തരത്തിലുള്ള പുതിയ വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു വരുന്നത്.
മൊത്തം 80 ടൺ ഭാരമാണ് ഈ വീടിനുള്ളത് അതുകൊണ്ടുതന്നെ എത്ര വലിയ പ്രളയം ഉണ്ടായാലും ഇനി ഈ വീട്ടിൽ വെള്ളം കയറില്ല. ബാണാസുര ഡാമിലും കായംകുളം എൻഡിപിസിയിലും സമാനമായ രീതിയിൽ സോളാർപാനലുകൾ ഇവർ നിർമ്മിച്ചിട്ടുണ്ട്. വായു അറകളുള്ള കോൺക്രീറ്റ് അടിത്തറയാണ് ഈ വീടിന്റെ സുരക്ഷ ഉറപ്പാക്കുന്നത് ഒന്ന് 20 മീറ്റർ പൊക്കവും ഒരു മീറ്റർ വീതിയുമുള്ള 12 കള്ളികൾ ഉൾപെട്ട 72 കളികളാണ് ആകെ ഈ വീടിന്റെ അടിത്തറയിൽ ഉള്ളത്. പ്രളയം മാത്രമല്ല എത്ര ശക്തമായ വെയിൽ ഉണ്ടെങ്കിലും വീടിന്റെ ഉൾഭാഗത്ത് അത് ബാധിക്കാത്ത തരത്തിലാണ് വീടിന്റെ നിർമ്മാണം
