കാസര്‍ഗോഡ് ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; അതിഥിത്തൊഴിലാളി മരിച്ചു
1 min read

കാസർഗോഡ് മട്ടലായിയിൽ റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു മരണം. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ദേശീയപാതയുടെ നിർമാണം നടക്കുന്ന മട്ടലായി ഹനുമാരംമ്പലം ഭാഗത്താണ് ഇന്ന് രാവിലെ പത്ത് മണിയോടുകൂടി അപകടം ഉണ്ടായത്. നാല് പേരാണ് മണ്ണിനടിയിൽപെട്ടിരുന്നത്. പിന്നീട് മൂന്ന് പേരെ നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് പുറത്തെടുത്തെങ്കിലും മറ്റൊരാളുടെ മരണം സംഭവ സ്ഥലത്തുവെച്ചുതന്നെ സ്ഥിരീകരിക്കുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളി കൊൽക്കത്ത സ്വദേശി മുൻതാജ് മിർ (18) ആണ് മരിച്ചത്. പരുക്കേറ്റവരെ ചെറുവത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു.ദേശീയപാതയുടെ നിർമാണപ്രവർത്തനം നടക്കുന്ന മട്ടലായി വലിയ കുന്നും പ്രദേശമാണ്.മുൻപും മണ്ണിടിച്ചിൽ സാധ്യതകൾ കണക്കാക്കപ്പെട്ടിരുന്ന പ്രദേശമായിരുന്നു ഇത്. പക്ഷെ ഇതുവരെയുള്ള അപകടങ്ങൾ ഒന്നും തന്നെ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
