അവസാന നിമിഷത്തെ സാങ്കേതിക പ്രശ്‌നം സുനിതയുടെ മടക്കം തിങ്കളാഴ്ച

1 min read
SHARE

 

സുനിത വില്യംസിനേയും ബുച്ച് വില്‍മറിനേയും തിരിച്ച് എത്തിക്കാനുള്ള ക്രൂ10 ദൗത്യം നീട്ടിവെച്ചതായി നാസയും സപേസ്എക്‌സും അറിയിച്ചു.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് ക്ലാമ്പ് ആമിന്റെ ഹൈഡ്രോളിക് സിസ്റ്റത്തിൽ ഉണ്ടായ പ്രശ്‌നം മൂലമാണ് വിക്ഷേപണം മാറ്റിവെച്ചത്.
വ്യാഴം അമേരിക്കന്‍ പ്രാദേശിക സമയം വൈകീട്ട് 7.26-നാണ് അടുത്ത ശ്രമം. വെള്ളിയാഴ്ച രാത്രി 11.30-ഓടെ ഡോക്കിങ് പൂര്‍ത്തിയാക്കാനാണ് നാസ ലക്ഷ്യമിടുന്നത്.
മാര്‍ച്ച് 17-ന് സുനിതയേയും ബുച്ച് വില്‍മറിനേയും തിരിച്ച് കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാസ അറിയിച്ചു.