അഭിഭാഷകൻ ജെ.ജോർജ് കുഴഞ്ഞുവീണ് മരിച്ചു

1 min read
SHARE

 

ഇരിട്ടി: മട്ടന്നൂർ സിജെഎം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ആറളം ചെടിക്കുളത്തെ ജെ.ജോർജ് പാദുവ(61) കുഴഞ്ഞുവീണ് മരിച്ചു.
ഇന്ന് ഉച്ചയോടെ മട്ടന്നൂർ കോടതിക്കു സമീപത്തെ ഇദ്ദേഹത്തിൻ്റെ ഓഫിസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മട്ടന്നൂർ, കൂത്തുപറമ്പ് ,തലശ്ശേരി കോടതികളിൽ
35 വർഷമായി അഭിഭാഷകനായി ജോലി ചെയ്തു വരികയായിരുന്നു. ആദ്യകാല സി പി എം നേതാവായിരുന്ന ജോർജ് സി പി എം മുൻ ആറളം ലോക്കൽ കമ്മിറ്റിയംഗം ,ഡി വൈ എഫ് ഐ മുൻ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു
വെളിമാനത്തെ പരേതരായ ജോസഫ് പാദുവ യുടെയും റോസമ്മ ജോസഫിൻ്റെയും മകനാണ്.
ഭാര്യ: ഇ.പി.മേരിക്കുട്ടി (ആറളം ഗ്രാമപഞ്ചായത്തംഗം, സി പി എം ആറളം ലോക്കൽ കമ്മിറ്റിയംഗം, മഹിള അസോ.ഇരിട്ടി ഏരിയ കമ്മിറ്റിയംഗം).
മക്കൾ: സൈറസ് ജോർജ് (വിഷ്യൽ കമ്യൂണിക്കേഷൻ എറണാകുളം), അഗസ്റ്റസ് ( വിദ്യാർത്ഥി )
സംസ്കാരം: ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് വെളിമാനം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ )