ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലേക്ക് എൽ ഡി എഫ് മാർച്ച്.
1 min read

രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക. തകർന്ന റോഡുകൾ പുനർ നിർമ്മിക്കുക ശാസ്ത്രീയ ശവസംസ്കാരത്തിന് സംവിധാനം ഒരുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൽഡിഎഫ് ശ്രീകണ്ഠപുരം മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എംസി രാഘവൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ കെ ബാലകൃഷ്ണൻ അധ്യക്ഷനായി. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം വി വി സേവി, എൻ സി പി മണ്ഡലം പ്രസിഡന്റ് ശശിധരൻ നമ്പ്യാർ, സിപിഐ ലോക്കൽ സെക്രട്ടറി ടി പി സുനിൽ കുമാർ, കോൺഗ്രസ് എസ് മണ്ഡലം പ്രസിഡണ്ട് സുരേഷ് കുമാർ, അഡ്വ. എം രാജീവൻ, എംസി ഹരിദാസൻ, കേരള കോണ്ഗ്രസ് എം ജില്ലാ കമ്മിറ്റി അംഗം ബിനു ഇലവുങ്കൽ, പി വി ശോഭന, പി വി ചന്ദ്രൻ, ടി കെ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
