നായനാർ ദിനത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
1 min read

മെയ് 19 നായനാർ ദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
ജനനായകൻ ഇ കെ നായനാരുടെ ഇരുപത്തിയൊന്നാം ചരമ വാർഷിക ദിനത്തിൽ നാടിൻ്റെ സ്മരാണഞ്ജലി. കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ജനപ്രിയ നേതാവിൻ്റെ ഓർമ്മ പുതുക്കി സംസ്ഥാനമൊട്ടാകെ അനുസ്മരണ പരിപാടികൾ നടന്നു.
ഇ കെ നായനാർ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തെ സ്മൃതി കൂടിരത്തിൽ സിപിഐ എം നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലായിരുന്നു പുഷ്പാർച്ചന. തുടർന്ന് ബർണ്ണശ്ശേരി നായനാർ അക്കാദമിയിലേക്ക് അനുസമരണ റാലി നടന്നു. അക്കാദമി അങ്കണത്തിലെ നായനാർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം പതാക ഉയർത്തി. അനുസ്മരണ യോഗം എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി ടീച്ചർ, കെ കെ ശൈലജ ടീച്ചർ സംസ്ഥാന സമിതി അംഗങ്ങളായ ടി വി രാജേഷ്, എൻ ചന്ദ്രൻ തുടങ്ങിയവരും നായനാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
