വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി ആണ് ലീഗ്; പി കെ കുഞ്ഞാലിക്കുട്ടി
1 min read

വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി ആണ് ലീഗെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാലത്തും വിവിധ ഘടകങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നൽകുന്നത് അപ്പോൾ പറയാം. കോൺഗ്രസിൽ മുൻപും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അത് അവർ പരിഹരിക്കും. പി വി അൻവറിനെ സഹകരിപ്പിക്കാൻ തീരുമാനം ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി ആയി പി കെ കുഞ്ഞാലിക്കുട്ടി തുടരും. ചെന്നൈയിൽ ചേർന്ന ലീഗ് ദേശീയ കൗൺസിൽ യോഗത്തിലാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. അതേസമയം ദേശീയ കൗൺസിൽ അംഗം ആയതിൽ അതിയായ സന്തോഷമെന്ന് ജയന്തി രാജൻ 24 നോട് പറഞ്ഞു.
ലീഗ് എന്നും താങ്ങും തണലും ആയി നിന്നിട്ടുണ്ട്. ലീഗ് മതേതര പ്രസ്ഥാനം. ക്രിസ്ത്യനും ഹിന്ദുവിനും ഒക്കെ ലീഗിൽ പ്രാധാന്യം ഉണ്ട്. തന്നെ പോലെ ഒരാളെ കുഗ്രമത്തിൽ നിന്ന് ഉയർത്തികൊണ്ട് വന്നു. ലീഗിനെ പലരും തെറ്റിദ്ധരിക്കുന്നു. വനിതകൾക്ക് സീറ്റ് വർധിപ്പിക്കാൻ ശ്രമിക്കുമെന്നും ജയന്തി രാജൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് രംഗത്തും പാർട്ടിയിലും സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുമെന്ന് ഫാത്തിമ മുസാഫിർ പറഞ്ഞു. തമിഴ്നാട്ടിൽ 8 സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാൽ 2 സീറ്റിൽ സ്ത്രീകൾ മത്സരിക്കുമെന്നും ഫാത്തിമ മുസാഫിർ വ്യക്തമാക്കി.
