ആർസിസിക്ക് ഒരു കോടി രൂപയുടെ ഉപകരണങ്ങൾ നൽകി എൽഐസി ഫൗണ്ടേഷൻ
1 min read

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലേക്ക് ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകി എൽ ഐ സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ. ഒ ടി ലൈറ്റ്, ഡീഫെബ്രിലൈറ്റേർ,ഡ്രിപ്പ് മോണിറ്റർ തുടങ്ങിയ ഉപകരണങ്ങളാണ് നൽകിയത്.
ആർ സി സിയിൽ നടന്ന ചടങ്ങിൽ എൽ ഐ സി സോണൽ മാനേജർ ജി വെങ്കിട്ടരമണൻ, എക്സിക്യുട്ടീവ് ഡയറക്ടർ എസ് കൃഷ്ണകുമാർ എന്നിവർ ഉപകരണങ്ങൾ ആർ സി സിക്ക് കൈമാറി.
ആർ സി സി അഡീഷണൽ ഡയറക്ടർ ഡോ. സജീദ് എ, മെഡിക്കൽ സൂപ്രണ്ട് ഡോ. ലിജീഷ് എ എൽ, എൽ ഐ സി തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർ എസ്. പ്രേംകുമാർ, മാർക്കറ്റിഗ് മാനേജർ ഹരിപ്രസാദ് സി വി, സെയിൽസ് മാനേജർ സുജയ് കെ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
