ലോകകപ്പില്‍ ഇന്ന് രണ്ടു മത്സരങ്ങൾ; അഫ്ഗാനിസ്ഥാൻ- ബംഗ്ളാദേശ്, ശ്രീലങ്ക- ദക്ഷിണാഫ്രിക്ക പോരാട്ടം

1 min read
SHARE

ലോകകപ്പിൽ ഇന്ന് രണ്ടു മത്സരങ്ങൾ ആദ്യ മത്സരത്തൽ അഫ്ഗാനിസ്ഥാൻ ബംഗ്ളാദേശിനെ നേരിടും. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 10.30 മുതലാണ് മത്സരം.ബംഗ്ലദേശ് ടീമിൽ പരിചയസമ്പന്നർക്കു കുറവില്ല.വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹിം മുതൽ പേസ് ബോളർ മുസ്തഫിസുർ റഹ്മാൻ വരെ നീളുന്നു. അഫ്ഗാനിസ്ഥാൻ ആവട്ടെ റഷീദ് ഖാന്റെ നേതൃത്വത്തിലാണ് അവരുടെ ആക്രമണം. റാഷിദ് മാത്രമല്ല തങ്ങൾ എന്നു തെളിയിക്കാനാണ് ഹഷ്മത്തുല്ല ഷാഹിദിയും സംഘവും ആദ്യ മത്സരത്തിനിറങ്ങുന്നത്.എന്നാൽ രണ്ടാം മത്സരത്തിൽ ശ്രീലങ്ക ദക്ഷി
ണാഫ്രിക്കയെ നേരിടും.2 മണിക്കാണ് മത്സരം.