എവിടെയായിരുന്നു ഇത്രയും കാലം? ലുലുവിനെ ഇളക്കി മറിച്ച് കിടിലന്‍ ഫ്‌ലാഷ് മോബുമായി അമ്മമാര്‍
1 min read

നാളെത്തെ (ഒക്ടോബര്‍ 1 ) വയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ നേതൃത്വത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതിയിലെ വിവിധ നഗരസഭകളില്‍ ഉള്ള 31 വയോജനങ്ങള്‍ ഇടപ്പള്ളി ലുലു മാളില്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. അമ്മമാര്‍ വിവിധ പാട്ടുകള്‍ക്ക് നൃത്തം ചെയ്തതു കണ്ടു നിന്നവര്‍ക്കും ആവേശമായി. ഫ്‌ലാഷ്‌മോബ് 25മിനിറ്റോളം നീണ്ടു നിന്നു.ഫ്‌ലാഷ്‌മോബ് അവതരിപ്പിച്ച അമ്മമാര്‍ക്ക് ലുലു റീജിനല്‍ ഡയറക്ടര്‍ സാദിക് കാസിം, ലുലു ഇന്ത്യ മീഡിയ കോ -ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ് , ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു നാഥ്, ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. വയോജനങ്ങളുടെ ശാരീരിക മാനസിക സാമൂഹിക ആരോഗ്യം ഉറപ്പു വരുത്തുന്ന സര്‍ക്കാര്‍ പദ്ധതിയാണ് വയോമിത്രം. കേരളത്തില്‍ 6 കോര്‍പ്പറേഷനുകളിലും 85 നഗരസഭകളിലും നാലു ബ്ലോക്ക് പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കി വരുന്നു.വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ക്കിടയിലും സമൂഹത്തിന്റെ എല്ലാ സന്തോഷങ്ങള്‍ക്കും തങ്ങളും അര്‍ഹരാണ് എന്ന് പൊതു സമൂഹത്തോട് വിളിച്ചു പറയാനുള്ള ഒരു അവസരമായിട്ടാണ് ഇത്തരം പരിപാടികള്‍ നടത്തിവരുന്നത്.സമൂഹത്തിന്റെ എല്ലാ കാര്യങ്ങളിലും അവരും ഉള്‍പ്പെട്ടതാണ് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്. ഫ്‌ലാഷ് മോബിന് ശേഷം സാമൂഹിക സുരക്ഷാ മിഷന്‍ എറണാകുളം ജില്ലാ കോഡിനേറ്റര്‍ ദിവ്യ രാമകൃഷ്ണന്‍ വയോമിത്രം പദ്ധതിയെ കുറിച്ചും ഒക്ടോബര്‍ 1 വയോജന ദിനത്തിന്റെ പ്രത്യേകതയെ കുറിച്ചും സംസാരിച്ചു.
weone kerala sm
