‘ലീഗിന് സ്വർണക്കടത്തിൽ ഭയക്കാൻ ഒരുപാടുണ്ട്, എം കെ മുനീർ ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ’: എം വി ഗോവിന്ദൻ മാസ്റ്റർ
1 min read

മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ. ലീഗിന് സ്വർണക്കടത്തിൽ ഭയക്കാൻ ഒരുപാടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എം കെ മുനീർ ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കട്ടെയെന്നും എന്നാൽ ഒരു കേസും കൊടുക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. എം കെ മുനീറിന്റെ സ്വർണക്കടത്ത് ബന്ധം പുറത്തുവന്നിട്ടും അത് നൽകാൻ മാധ്യമങ്ങൾ തയ്യാറായില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമാന എംബ്രെസിലെ പങ്കാളികൾ സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രതികളാണ് എന്നും എം കെ മുനീർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ആർഎസ്എസിനെതിരെ കോൺഗ്രസിന് മിണ്ടാട്ടമില്ലെന്നും ആർഎസ്എസിനെ കാവലിരുന്നത് താനാണ് എന്നാണ് കെ സുധാകരൻ പറഞ്ഞത്, എന്നാൽ ആർഎസ്എസിനെ പ്രതിരോധിച്ചു മാത്രമേ സിപിഎമ്മിന് മുന്നോട്ടുപോകാൻ കഴിയുവെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
