February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
February 1, 2026

മടമ്പം പുതിയ മുക്ക് റോഡ് ഉദ്ഘാടനം ചെയ്യ്തു.

SHARE

 

ശ്രീകണ്ഠപുരം : നഗരസഭയിലെ കൈതപ്രം വാർഡിലെ മടമ്പം പുതിയ മുക്ക് റോഡിന്റെ സമ്പൂർണ ടാറിങ് പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എം എൽ എ നിർവ്വഹിച്ചു.
നഗരസഭ ചെയർമാൻ അഡ്വ ഇ വി രാമകൃഷ്ണൻ അധ്യക്ഷനായി.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു മധുസൂദനൻ, ആഗസ്ത്യൻ വെള്ളച്ചാൽ, വിജിൽ മോഹനൻ, ബേബി തൈക്കാനത്ത്,അശോകൻ എന്നിവർ സംസാരിച്ചു.
എം എൽ എ ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് 125 മീറ്റർ ടാറിങ് നടത്തിയപ്പോൾ 830 മീറ്റർ സമ്പൂർണ്ണ ടാറിങ് നടത്തിയ റോഡായി മടമ്പം പുതിയമുക്ക് റോഡ് മാറി.