മഹേഷ് നാരായണന്‍ ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല, പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകള്‍: ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍
1 min read

ചിത്രീകരണം പുരോഗമിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ഇതുവരെ ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതക്കളില്‍ ഒരാളായ സലിം റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിനെതിരെയും മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിക്ക് എതിരെയും ചിലര്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ആണ്. ചിത്രത്തിന്‍റെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡല്‍ഹി ഷെഡ്യൂളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന ഈ സമയത്ത് ഉണ്ടാക്കുന്ന ഈ വിവാദങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും സലിം റഹ്മാന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫർ മനുഷ് നന്ദനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം.സി.ആർ.സലിം,സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരുംരാജേഷ് കൃഷ്ണയും സി.വി.സാരഥിയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്.
സലിം റഹ്മാന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
മലയാള സിനിമയുംഓൺലൈൻ മാധ്യമങ്ങളും.അടിസ്ഥാനരഹിതമായആരോപണങ്ങളിലൂടെ
മലയാള സിനിമ വ്യവസായത്തെ എങ്ങനെ തകർക്കാമെന്ന ഗവേഷണത്തിലാണ്യാതൊരു സാമൂഹ്യ പ്രതിബന്ധതയുമില്ലാത്തചില ഓൺലൈൻ മാധ്യമങ്ങൾ.
സിനിമ കലാസൃഷ്ടിയാണെങ്കിലും കോടികൾ മുടക്ക് മുതലുള്ള ബിസിനസ് കൂടിയാണ്.ഇപ്പോൾ ഇക്കൂട്ടർപുതുതായി വിവാധമാക്കാൻ ശ്രമിക്കുന്നത്മഹേഷ് നാരായൺ സംവിധാനം നിർവഹിക്കുന്നആൻ്റോ ജോസഫ് നിർമാണ കമ്പനിയുടെബിഗ് ബജറ്റ്മർട്ടിസ്റ്റാർ ചിത്രത്തെ കുറിച്ചാണ്.വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളുംഡൽഹി ഷെഡ്യൂളും പൂർത്തീകരിച്ച്
മാർച്ച് അവസാനത്തോടെഷൂട്ട് പുനരാരംഭിക്കാനിരിക്കുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധിയും
നടൻ മമ്മുട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ചിത്രം ഇനി പുനരാരംഭിക്കുന്നില്ലെന്നവ്യാജ വാർത്തകളാണ് പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.ഈ സിനിമയുമായി സഹകരിക്കുന്ന ചില നടന്മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളിൽ ചില മാറ്റങ്ങൾ സംഭവിച്ച തൊഴിച്ചാൽ സാമ്പത്തിക
പ്രതിസന്ധിയോ, കോ-നിർമാതാക്കൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ,പ്രതിസന്ധികളോ നിനിമക്ക് ഇതുവരെ ഉണ്ടായിട്ടില്ല.സിനിമ വളരെ മനോഹരവും ലളിതവുമായി അതിൻ്റെ പണിപ്പുരയിലാണ്.മലയാളിക്കും മലയാള സിനിമ ഇൻട്രസ്റ്റിക്കും അഭിമാനിക്കാവുന്ന തരത്തിൽ നിനിമ പൂർത്തിയാക്കിമുൻ തീരുമാന പ്രകാരം റിലീസ് ചെയ്യും.
ഈ സിനിമയുടെ തുടരെയുള്ളവിവിധ രാജ്യങ്ങളിലെവെത്യസ്ഥ കലാവസ്ഥയിലുള്ളഷെഡ്യൂളുകൾ അഭിനേതാക്കളിൽ പലർക്കും മനുഷ്യ സഹജകമായി സംഭവിക്കുന്ന, ഉണ്ടാകാവുന്ന ചില ശാരീരികഅസ്വസ്ഥകൾ ഉണ്ടായിട്ടുണ്ട്.അത് മലയാളത്തിൻ്റെപ്രിയപ്പെട്ട മമ്മുക്കക്കും ഉണ്ടായിട്ടുണ്ട്.അതിനെയും പൊടിപ്പും തൊങ്ങലും വെച്ച്ആ പ്രിയപ്പെട്ട നടനെ വേദനിപ്പിക്കും വിധംഅസത്യങ്ങൾ നിറഞ്ഞവാർത്തകൾപടച്ചുവിടുന്നവരും സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവരെല്ലാംആ നടനോടും മലായാളികളോടും ചെയ്യുന്ന പൊറുക്കാൻ കഴിയാത്ത ക്രൂരതയാണ്.സിനിമയെ ബാധിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ശാരീരിക പ്രയാസങ്ങളോ, ബുദ്ധിമുട്ടുകളോഅദ്ദേഹത്തിന് ഉണ്ടായിട്ടില്ല.മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ പ്രതീക്ഷയോടെകാത്തിരിക്കുന്ന സിനിമക്കെതിരെയുള്ളഇത്തരം കാംപയിനുകൾഇൻട്രസ്റ്റിക്ക് തന്നെഅപകടമാണ്.ഇത്തരം നിരുത്തരവാദമായ,വ്യാജ വാർത്തകൾ പ്രേക്ഷകർ അതിൻ്റെഅവജ്ഞതയോടെ തള്ളിക്കളയണമെന്ന്സിനിമയുടെ നിർമാതാക്കൾ എന്ന നിലയിൽ പ്രിയ മലയാളികളോട് അഭ്യർഥിക്കുകയാണ്.
