എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍: മന്ത്രി ആര്‍ ബിന്ദു
1 min read

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി മന്ത്രി ആര്‍ ബിന്ദു. ദുരിത ബാധിതരോട് എന്നും അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത. നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചത് ഡിവൈഎഫ്‌ഐ ആണ്. ആരോഗ്യവകുപ്പ് ഒട്ടനവധി നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു.കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ പട്ടികയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സയും സ്‌പെഷ്യലിസ്റ്റ് സേവനങ്ങളും മരുന്നുകളും നല്‍കി വരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ലിസ്റ്റില്‍ പുതിയ ആളുകളെ ഉള്‍പ്പെടുത്താന്‍ ലഭിച്ച അപേക്ഷകള്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് തീരുമാനമെടുക്കാനുള്ള നടപടി പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. നിലവില്‍ ഉള്‍പ്പെട്ടവര്‍ക്ക് അതത് സമയത്ത് ആനുകൂല്യം ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
