എടൂരിൽ മരിയൻ സന്ധ്യ ഇന്ന് വൈകിട്ട് 4 ന്.

1 min read
SHARE

 

തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ചെമ്പേരി ലൂർദ്ദ്‌മാതാ ബസിലിക്കയിലേക്കുള്ള മരിയൻ തീർഥാടനം എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്ന് ഇന്ന് വൈകിട്ട് 7.45 ന് ആരംഭിക്കും.

തീർഥാടന യാത്രയ്ക്ക് മുന്നോടിയായുള്ള മരിയൻസന്ധ്യ വൈകിട്ട് നാലിന് തുടങ്ങും. 6.30 ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ കുർബാന നടക്കും. എടൂർ ഫൊറോനയിൽ നിന്ന് 1200 വിശ്വാസികൾ യാത്രയിൽ പങ്കെടുക്കും. തീർഥാടന യാത്രയുടെ ഒരുക്കങ്ങൾ ഫൊറോന കൗൺസിൽ നിർവാഹക സമിതിയോഗം വിലയിരുത്തി. ഫൊറോന വികാരിമാരും ചർച്ച നടത്തി.