January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 19, 2026

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവ് വീണ്ടും വിവാഹിതനായി; പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് ഇക്കുറി വിവാഹം കഴിച്ചത് പാക് നടിയെ

SHARE

ഇസ്ലാമാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവ് വീണ്ടും വിവാഹിതനായി. പാകിസ്താൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് ഇക്കുറി വിവാഹം കഴിച്ചത് പാക് നടി സന ജാവേദിനെയാണ്. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സാനിയ മിർസയുമായി വേർപിരിയുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഷുഐബ് മാലിക്കിന്റെ രണ്ടാം വിവാഹം.

മാലിക്കും സനയും ഡേറ്റിങ്ങിലാണെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഷുഐബ് മാലിക്കുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ സാനിയയുടെ ഇൻസ്റ്റാഗ്രാം സ്‌റ്റോറിയും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക’ എന്ന് തുടങ്ങുന്ന കുറിപ്പാണ് സാനിയ പങ്കുവെച്ചത്.

2010-ൽ ഹൈദരാബാദിലായിരുന്നു മാലിക്ക് – സാനിയ വിവാഹം. പിന്നീട് 2018-ലാണ് ഇരുവർക്കും മകനായ ഇസാൻ ജനിക്കുന്നത്. തുടർന്ന് 2022-ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. എന്നാൽ, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സാനിയ ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല സോഷ്യൽ മീഡിയ പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.