July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

മാസപ്പടിക്കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറും; കോടതി അനുമതി ലഭിച്ചു

1 min read
SHARE

മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി അനുമതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കുറ്റപത്രം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലേക്ക് ഇ ഡി കടന്നേക്കും.

സിഎംആര്‍എല്‍ – എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ റിപ്പോര്‍ട്ട് കുറ്റകൃത്യമായി പരിഗണിക്കാന്‍ മതിയായ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷണം. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചന, തെറ്റായ വിവരങ്ങള്‍ നല്‍കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ കനത്ത പിഴയും, കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ആറുമാസം മുതല്‍ പത്ത് വര്‍ഷം വരെ ശിക്ഷയും ലഭിക്കാം. വീണ വിജയന്‍ അടക്കമുള്ളവര്‍ വൈകാതെ വിചാരണ നടപടികള്‍ക്ക് വിധേയരാകേണ്ടിവരും.

എസ്എഫ്‌ഐഓ കുറ്റപത്രം കോടതി അംഗീകരിച്ചത് ഇഡിക്കും ശക്തമായ ഇടപെടല്‍ നടത്താന്‍ വഴിയൊരുക്കിയിരുന്നു. അതേസമയം കോടതി നിരീക്ഷണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സാധ്യത ഏറെയാണ്.