May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

കിടക്കും മുന്‍പ് 5 മിനിറ്റ് പാദം മസാജ് ചെയ്യൂ

1 min read
SHARE
നമ്മുടെ ശരീരത്തിന് നടക്കാന്‍ ശേഷി നല്‍കുന്ന പ്രധാന ഭാഗമാണ് കാല്‍പ്പാദം. ശരീരത്തിന്റെ മുഴുവന്‍ ഭാരവും തറയില്‍ ഉറപ്പിച്ച് ശരീരത്തിന് ബാലന്‍സ് നല്‍കുന്ന ഭാഗം. എന്നാല്‍ ഈ ഒരു ധര്‍മം മാത്രമല്ല പാദം നിറവേറ്റുന്നത്. നാഡി സംഗമ കേന്ദ്രം കൂടിയാണു പാദം. ഇതിനാല്‍ തന്നെ പാദ സംബന്ധമായ കാര്യങ്ങള്‍ക്കും പ്രാധാന്യമേറും.നാഡികേന്ദ്രമായതു കൊണ്ടു തന്നെ കിടക്കാന്‍ നേരം പാദത്തിനടിയില്‍ അല്‍പനേരം മസാജ് ചെയ്യുന്നത്, പ്രത്യേകിച്ചും അല്‍പം എള്ളെണ്ണയോ വെളിച്ചെണ്ണയോ പുരട്ടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.ഇത് ചെയ്യുന്നത് കൊണ്ട് എന്തെല്ലാം ഗുണം ലഭിയ്ക്കും എന്നറിയാം.

വേദന

വേദന

നമ്മെ ബാധിയ്ക്കുന്ന പല തരം വേദനകള്‍ക്കുള്ള പ്രധാനപ്പെട്ടൊരു രിഹാരം കൂടിയാണ് കിടക്കാന്‍ നേരത്തുള്ള പാദം മസാജ്. മൈഗ്രേന്‍, തലവേദന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്ന്. ഇതുപോലെ തന്നെ സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകളും വേദനകളുമെല്ലാം മാറാന്‍ ഇതേറെ ഉത്തമമാണ്. സ്ത്രീകളില്‍ സിസേറിയനു ശേഷം ഉണ്ടാകുന്ന വേദന വരെയും കുറയ്ക്കാന്‍ ഏറെ ഉത്തമമാണ് കിടക്കാന്‍ നേരത്തുള്ള പാദം മസാജ്.

സ്‌ട്രെസ്

സ്‌ട്രെസ്

കിടക്കാന്‍ നേരത്തുള്ള പാദ മസാജ് ഇത് നല്ല സുഖകരമായ ഉറക്കം നല്‍കും. പ്രത്യേകിച്ചും ഇന്‍സോംമ്‌നിയ പോലുള്ള അവസ്ഥകളെങ്കില്‍. ഉറക്ക പ്രശ്‌നങ്ങളുള്ളവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട ഒന്നാണ് പാദ മസാജ് . സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കുന്ന ഒന്നു കൂടിയാണ് പാദ മസാജിംഗ്. കിടക്കാന്‍ നേരത്ത് പാദം മസാജ് ചെയ്യുന്നത് കൊണ്ട് സ്‌ട്രെസ് കുറയ്ക്കാനും ഇതുവഴി നല്ല ഉറക്കം ലഭിയ്ക്കാനും സഹായിക്കും. ഡിപ്രഷന് പരിഹാരം കാണുന്നതിനും ഇത്തരത്തില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.

സൗന്ദര്യ സംരക്ഷണ വഴി

സൗന്ദര്യ സംരക്ഷണ വഴി

സൗന്ദര്യ സംരക്ഷണ വഴി കൂടിയാണിത്. പാദത്തിലെ നാഡികളിലൂടെ എണ്ണമയം ചര്‍മത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. കാലിനടിയിലും പാദത്തിലും കിടക്കാന്‍ നേരം മസാജ് ചെയ്യുന്നത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഉപ്പുറ്റി വിണ്ടു പൊട്ടുന്നതു തടയുവാനും ഇതേറെ നല്ലതാണ്. വരണ്ട ചര്‍മം ഉള്ളവര്‍ക്ക് ഇതേറെ ഗുണം നല്‍കുന്ന ഒന്നാണ്. ബദാം ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിയ്ക്കുന്നത് നല്ലതാണ്.

ബിപി

ബിപി

സിസ്റ്റോളിക് ട്രൈഗ്ലിസറൈഡുകള്‍, ബിപി, എന്നിവ നിയന്ത്രിയ്ക്കാന്‍ കിടക്കാന്‍ നേരത്തുള്ള പാദം മസാജ് സഹായിക്കുമെന്ന് ഒരു കൊറിയന്‍ പഠനം തെളിയിച്ചിട്ടുണ്ട്. ബിപി കുറയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് പാദ മസാജിംഗ്. സ്‌ട്രെസ് കുറയ്ക്കുന്നതിലൂടെ ബിപി നിയന്ത്രണത്തിനും നല്ല ഉറക്കം ലഭിയ്ക്കുന്നതിലൂടെ ഉറക്കക്കുറവ് മൂലമുള്ള ബിപി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാകുന്നു.ഇത് ഓക്‌സിജന്‍ പ്രവാഹവും രക്തപ്രവാഹവും വര്‍ദ്ധിപ്പിയ്ക്കും. കാലിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതിനാല്‍ കാല്‍ തരിയ്ക്കുക പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ല പരിഹാരമാണ്.