കൂട്ടുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട.

കൂട്ടുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട.ചെക്പോസ്‌റ്റിൽ വാഹന പരിശോധനക്കിടെ 0.965 ഗ്രാം എംഡിഎംഎ, 1.697 ഗ്രാം മെത്താംഫിറ്റമിൻ എന്നിവയുമായി വടകര സ്വദേശി സി കെ നബീലിനെ അറസ്‌റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എസ്. സുരേഷ്, ഉദ്യോഗസ്‌ഥരായ ദീപക് കെ എം, കെ രാജീവൻ, ബൈജേഷ്, ധനുസ് പൊന്നമ്പത്ത്, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

