May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 11, 2026

പപ്പായ കൊണ്ടൊരു വെറൈറ്റി സാലഡ് തയ്യാറാക്കിയാലോ .

SHARE

നമ്മുടെ കേരളത്തിൽ വളരെ സുലഭമായി ലഭിക്കുന്ന ഒരു ഫ്രുട്ടാണ് പപ്പായ. അതിനാൽ തന്നെ അധികമാർക്കും ഈ ഫ്രൂട്ടിനോട് ഇഷ്ടമുണ്ടാകില്ല. പൊതുവെ ഫ്രൂട്ട് സാലഡുകൾ തയ്യാറാക്കുമ്പോൾ പോലും മാറ്റി നിർത്തപെട്ടുന്ന ഒന്നു കൂടിയാണ് ഈ പപ്പായ. വൈറ്റമിനുകളും നാരുകളും ധാരാളം അടങ്ങിയിട്ടുള്ള ഈ പപ്പായ കൊണ്ട് നല്ലൊരു ടേസ്റ്റി സാല‍ഡ് തയ്യാറാക്കി നോക്കാം.

ആവശ്യമായ ചേരുവകൾ

ഗ്രേറ്റ് ചെയ്ത പപ്പായ – ഒരു കപ്പ്
നാരങ്ങനീര് – ഒന്നര ടേബിൽ സ്പൂൺ
പുതിന ഇല – ആവശ്യത്തിന്
വറുത്ത ജീരതക പൊടി – അര ടീസ്പൂൺ
ഉപ്പ് – ആഴശ്യത്തിന്
തേൻ – 1 ടീസ്പൂൺ
നിലക്കടല- ഒരു പിടി

 

തയ്യാറാക്കേണ്ട രീതി

ആദ്യം പച്ച പപ്പായ തൊലി കളഞ്ഞ് ​ഗ്രേറ്റ് ചെയ്തെടുക്കുക. ഇനി ഒരു ബൗളിലേക്ക് ആ ​ഗ്രേറ്റ് ചെയ്ത പപ്പായയും, പുതിനയും, നാരങ്ങ നീരും, വറുത്ത ജീരകപ്പൊടിയും, ആവശ്യത്തിന് ഉപ്പും, തേനും ചേർത്ത് ഇളക്കുക. ഇനി അത് സെറ്റാകാൻ 2 മിനറ്റ് വച്ചതിന് ശേഷം നിലക്കടല കൊണ്ട് ​ഗാർണിഷ് ചെയ്ത് വിളമ്പാം.