October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 22, 2026

സിഎംഎൽ മാനന്തവാടി രൂപതാ ബൈബിൾ കലോത്സവം ചുങ്കക്കുന്ന് മേഖലയ്ക്ക്.

SHARE

സുൽത്താൻ ബത്തേരി: ചെറുപുഷ്‌പ മിഷൻലീഗ് മാനന്തവാടി രൂപതാ ബൈബിൾ കലോത്സവത്തിൽ 644 പോയിൻ്റോടെ ചുങ്കക്കുന്ന് മേഖല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 623 പോയിൻ്റ് നേടിയ മണിമൂളി മേഖല രണ്ടാം സ്ഥാനവും 585 പോയിന്റോടെ ബത്തേരി മേഖല മൂന്നാം സ്ഥാനവും നേടി. സുൽത്താൻ ബത്തേരിയിൽ നടന്ന കലോത്സവത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്തു. മേഖല ഡയറക്‌ടർ ഫാ. സെബിൻ ഐക്കരത്താഴത്ത്, പ്രസിഡന്റ് ക്രിസ്റ്റോ വടക്കേക്കര, സെക്രട്ടറി ജോമോൻ മേക്കൽ, സിസ്റ്റർ ആൻസി എസ്എച്ച് എന്നിവർ ചുങ്കക്കുന്ന് മേഖലയുടെ വിജയത്തിന് നേതൃത്വം നൽകി.