October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 22, 2026

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ.

SHARE

സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ. മൂവാറ്റുപുഴയിൽ ആൾവാസമില്ലാത്ത കെട്ടിടത്തിൽ ആക്രമണം നടത്തിയതിലും മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂം ആക്രമണത്തിലും എബിനെ പ്രതി ചേർത്തു. കെട്ടിടം തകർക്കണമെന്ന ഉദ്ദേശത്തോടെ തീ വച്ചതിന് ബിഎൻഎസ് 326 G വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ വിവരങ്ങൾക്കായി ടെലഗ്രാമിന്റെ മറുപടി കാത്തിരിക്കുകയാണ് പൊലീസ്. മറുപടി ലഭിച്ച ശേഷം എബിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.ജനുവരിയിലും, മാർച്ചിലുമായിരുന്നു ആക്രമണം നടത്തിയത്. ഇതോടെ മൂന്ന് കേസുകളാണ് എബിൻ പോളിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടെല​ഗ്രാമിൽ നിന്ന് വിവരങ്ങൾ ലഭിച്ചതിന് ശേഷം യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കും. എബിൻ മൂവാറ്റുപുഴയിൽ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമെന്ന നിഗമനത്തിലാണ് പൊലീസ്. മാർച്ച് 18 നാണ് മുവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂമിന് എബിൻ പോൾ തീയിട്ടത്. എബിൻ ഇക്കാര്യം പോലീസിനോട് സ്ഥിരീകരിച്ചു. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങളും പകർത്തി സൂക്ഷിച്ച് ബോസ് എന്ന് വിളിക്കുന്ന ആൾക്ക് അയച്ചു നൽകിയിട്ടുണ്ട്.പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധന നടക്കുക്കയാണ്. ബോസുമായുള്ള ടെലഗ്രാം ചാറ്റുകൾ അടക്കമാണ് നേരത്തെ പോലീസിന് ലഭിച്ചിരുന്നത്. തീവ്രവാദബന്ധമെന്ന സംശയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധനയും പുരോഗമിക്കുകയാണ്.