October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 22, 2026

എസ്എംഎ മരുന്ന് വിവാദം: ‘മരുന്ന് കമ്പനികളുമായുള്ള മന്ത്രി കെ മുരളീധരൻ്റെ ബന്ധം അന്വേഷിക്കണം’; പി കെ ശ്രീമതി ടീച്ചർ

SHARE

എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതർക്കായുള്ള മരുന്ന് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാർ. പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോർജ് എന്നിവരുടെ സംയുക്ത വാർത്താസമ്മേളനത്തിലാണ് പരാമർശം. മരുന്ന് കമ്പനി മേധാവികൾ ആരോഗ്യമന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് പി കെ ശ്രീമതി ടീച്ചർ ആവശ്യപ്പെട്ടു. എസ്എംഎ രോഗികൾക്ക് നൽകുന്ന മരുന്നുകൾ ക്ലിനിക്കൽ ട്രയലിനായി മാറ്റിവെച്ച മരുന്നുകളാണെന്നും അവ പരീക്ഷണത്തിനായി ഉപയോഗിക്കുകയാണെന്നുമാണ് പി കെ ശ്രീമതി ടീച്ചർ ആരോപിച്ചു. മന്ത്രിക്ക് ഒരു റോളും മരുന്ന് വാങ്ങുന്നതിമായി ബന്ധപ്പെട്ട് ഇല്ലെന്നും കമ്പനിയുമായി ബന്ധപ്പെട്ട് ആരെയും മന്ത്രി കാണാൻ പാടില്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായ മരുന്ന് നിർമാണ കമ്പനിയുടെ മേധാവി എസ്എടി ആശുപത്രി സൂപ്രണ്ടിനെ കണ്ടിരുന്നു. തുടർന്ന് സൂപ്രണ്ട് കമ്പനി മേധാവികളെ കൂട്ടി ആരോഗ്യമന്ത്രിയെയും സന്ദർശിച്ചു. ഇത്തരം കൂടിക്കാഴ്ചകൾ ചട്ടവിരുദ്ധമാണെന്നും ആരോഗ്യമന്ത്രി കോർപ്പറേറ്റുകൾക്കും മരുന്ന് കമ്പനികൾക്കും വിധേയനാകുന്ന സാഹചര്യമുണ്ടായെന്നും ശ്രീമതി ടീച്ചർ വിമർശിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിൽ വലിയ പുരോഗതിയുണ്ടായതായി ശ്രീമതി ടീച്ചർ പറഞ്ഞു. ആശുപത്രികളുടെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സ്പെഷ്യലിസ്റ്റ് ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കുകയും താഴെത്തട്ടിലുള്ള ആരോഗ്യകേന്ദ്രങ്ങളിൽ സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തുവെന്ന് പി കെ ശ്രീമതി ടീച്ചർ വ്യക്തമാക്കി.