October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 22, 2026

കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍’; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർ.

SHARE

ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സര്‍ക്കാരിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍. എല്ലാം നിസ്സാരമായി കാണുന്ന ആരോഗ്യമന്ത്രിയാണ് കെ മുരളീധരൻ എന്നും ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നും പി കെ ശ്രീമതി വിമർശിച്ചു.കഴിഞ്ഞ പത്ത് വര്‍ഷക്കാലം ആരോഗ്യമേഖല അഭിമാനകരമായ നേട്ടമുണ്ടാക്കി. ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന തക്ക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ കാലഘട്ടമായിരുന്നു അത്. വിമര്‍ശനത്തെ വിദ്വേഷത്തോടു കൂടി നോക്കി കണ്ടിട്ടില്ല. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് നിര്‍വഹിച്ചത്. ആശുപത്രിയുടെ സാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറി. അങ്ങനെയായിരുന്നു പ്രവര്‍ത്തനമെന്നും പി കെ ശ്രീമതി പറഞ്ഞു.

പുതിയ ആരോഗ്യമന്ത്രി എല്ലാത്തിനെയും നിസ്സാരമായി കണ്ടു. യുഡിഎഫിനെ പ്രശംസിച്ച മാധ്യമങ്ങള്‍ നിശിതമായി ആരോഗ്യവകുപ്പിനെ വിമർശിക്കുകയാണ്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിമർശനം. കാതലായ വിമർശനമാണ് ഉയരുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. പല സ്ഥലങ്ങളിലും ഡോക്ടർമാരില്ല, മരുന്നില്ല. നീതി ബോധത്തോടെ വേണം കാര്യങ്ങള്‍ ചെയ്യേണ്ടത്. പല നടപടിയും തിരുത്തേണ്ടി വരികയാണെന്നും അവർ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ മരുന്നിന്റെ വില നോക്കിയിട്ടില്ല. എത്ര വിലയാണെങ്കിലും എസ്എംഎ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം. ക്ലിനിക്കല്‍ ട്രയലിന് വേണ്ടി മരുന്ന് നല്‍കിയത് തെറ്റായ നടപടിയാണ്. ഉദ്യോഗസ്ഥരാണ് മരുന്ന് വാങ്ങേണ്ടത്. ടെന്‍ഡര്‍ നടപടികള്‍ ചെയ്യേണ്ടത് ഉദ്യോഗസ്ഥരാണ്. നാറ്റ്‌കോ മേധാവികള്‍ എസ്എടി സൂപ്രണ്ട് വഴി മന്ത്രിയുടെ ഓഫീസില്‍ എത്തി. ഒരിക്കലും അങ്ങനെ ചെയ്യാനാവില്ലെന്നും പി കെ ശ്രീമതി പറഞ്ഞു.

 

മന്ത്രിയെ മേധാവികൾ കണ്ട ശേഷം ഉത്തരവിറങ്ങി. ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത ഗുരുതര പിഴവ് സംഭവിച്ചു. കോർപ്പറേറ്റുകൾക്കും മരുന്ന് കമ്പനികൾക്കും വിധേയത്വം പുലർത്തുന്ന നിലയിലേക്ക് ആരോഗ്യമന്ത്രി മാറി. കമ്പനിയും മന്ത്രിയും നേരിട്ടാണ് ബന്ധം. കെ മുരളീധരന് മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്നും അവർ പറഞ്ഞു. കുഞ്ഞുങ്ങളെ എങ്ങനെ പരീക്ഷണ വസ്തുകളാക്കി എന്ന് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മരുന്ന് കമ്പനിക്കാരെ മന്ത്രിയുടെ ഓഫീസില്‍ പ്രോത്സാഹിപ്പിക്കാറില്ലായിരുന്നുവെന്ന് കെ കെ ശൈലജ പറഞ്ഞു. മന്ത്രിക്ക് മുന്നില്‍ വന്ന് കമ്പനിക്കാര്‍ മരുന്ന് കച്ചവടം നടത്തിയത് ശരിയല്ല. ബയോ ഇക്വാളിറ്റി ടെസ്റ്റ് നടന്നിട്ടില്ലെങ്കില്‍ അപകടകരമാണ്. ക്ലിനിക്കല്‍ ട്രയല്‍ മരുന്ന് കൊടുത്തത് അപകടകരമാണ്. രക്ഷിതാക്കളുടെ ആശങ്ക അകറ്റണമെന്നും കെ കെ ശൈലജ പറഞ്ഞു. ടാസ്‌ക് ഫോഴ്‌സ് രൂപീകരണത്തില്‍ അപാകതയുണ്ട്. അംഗങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ട്. പിപിപി മോഡല്‍ മുന്നോട്ട് വെക്കാനാണ് ശ്രമം. കേരളത്തില്‍ എന്തിനാണ് ആരോഗ്യ മേഖലയില്‍ പിപിപിയെന്നും അവര്‍ ചോദിച്ചു.

എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കുകയാണെന്ന് മുന്‍ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചെയ്തത് തെറ്റല്ലെങ്കില്‍ ബോട്ടിലുകള്‍ എന്തിനാണ് തിരിച്ച് വാങ്ങിയതെന്നും അവര്‍ ചോദിച്ചു.