October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 22, 2026

സുരേഷ് ബാബുവിനെതിരെ നടപടി വേണം;സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പരാതിയുമായി വനിതാ അംഗങ്ങൾ.

SHARE

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടി വേണമെന്ന് ആവശ്യം. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ആവശ്യം ഉയർന്നത്. സെക്രട്ടേറിയേറ്റിലെ വനിതാ അംഗങ്ങളാണ് നടപടി ആവശ്യപ്പെട്ടത്. വനിത നേതാവിൻെറ പരാതിക്കൊപ്പം മറ്റ് ആക്ഷേപങ്ങളും പരിശോധിക്കണമെന്ന് ആവശ്യം. പാലക്കാട് നിന്നുളള മറ്റ് സംസ്ഥാന സമിതി അംഗങ്ങളുടെ അഭിപ്രായമാരാഞ്ഞ ശേഷം തീരുമാനം എടുക്കാൻ ധാരണ. ഇ എന്‍ സുരേഷ് ബാബുവിനെതിരെ മാധ്യമങ്ങളില്‍ അടക്കം ഉയര്‍ന്ന് വരുന്ന പരാതിയില്‍ നിജസ്ഥിതി ഉണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കണം എന്നാണ് വനിതാ നേതാക്കള്‍ ഉന്നയിക്കുന്ന ആവശ്യം.

പി കെ ശ്രിമതി അടക്കമുള്ള നേതാക്കള്‍ പല തവണ പരോക്ഷമായി തന്നെ കടുത്ത നടപടി വേണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയാകുമ്പോള്‍ കൃത്യമായി നിലപാട് പറയും എന്നായിരുന്നു കെ കെ ശൈലജ പറഞ്ഞിരുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ തന്നെ സുരേഷ് ബാബുവിനെതിരായ നടപടിയില്‍ തീരുമാനം എടുക്കണമെന്നും സംസ്ഥാനകമ്മിറ്റിയില്‍ അംഗീകരിക്കണമെന്നുമാണ് വനിതാ നേതാക്കള്‍ ഉയര്‍ത്തിയിരിക്കുന്ന ആവശ്യം.

പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി എന്നത് മാത്രമാണ് ആരോപണമായി ഉയര്‍ന്ന പാര്‍ട്ടിയിലെ തന്നെ വനിതാ നേതാവിന്റെ പാരാതിയില്‍ എടുത്തിരിക്കുന്ന ഏക നടപടി. സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് നിലവില്‍ സുരേഷ് ബാബു. ഇത്തരത്തില്‍ ഉയര്‍ന്ന പാര്‍ട്ടി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്കെതിരെ ഒരു പരാതി ഉയര്‍ന്ന് വരുമ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ മാത്രം പോര എന്നതാണ് വനിതാ നേതാക്കളുടെ നിലപാട്.

ഒരു കമ്മീഷനെ വെച്ച് അന്വേഷണം നടത്തിയതിന് ശേഷം തുടര്‍ നടപടി എന്നായിരുന്നു സംസ്ഥാന നേതൃത്വം വിഷയത്തില്‍ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ വനിതാ നേതാക്കള്‍ ഒന്നടങ്കം നടപടി ആവശ്യത്തില്‍ ഉറച്ച് നിന്നാല്‍ പാര്‍ട്ടിക്ക് കര്‍ശന നടപടിയിലേക്ക് പോകേണ്ടി വരും എന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയില്‍ നിന്നടക്കം സുരേഷ് ബാബുവിനെ മാറ്റി നിര്‍ത്തുന്നതിലേക്ക് തീരുമാനം ഉണ്ടാകണം എന്ന ആവശ്യമാകും നേതാക്കള്‍ ഉന്നയിക്കുക.