January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 7, 2026

മഹാകുംഭമേളക്കിടെ വൻ തീപിടിത്തം, ടെന്റുകള്‍ കത്തിനശിച്ചു; ആളപായമില്ല

SHARE

ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭ മേളക്കിടെ തീപിടിത്തം. ടെന്റുകള്‍ കത്തിനശിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സെക്ടർ 19ൽ ശാസ്ത്രി ബ്രിഡ്ജിന് അടുത്താണ് തീപിടിത്തം നടന്നത്. അ​ഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നും കുംഭമേളയുടെ ഭാഗമായി നിർമിച്ച ടെന്റുകളിലൊന്നിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

പൊലീസും അഗ്നിശമന സേനാ വിഭാഗങ്ങളും കുതിച്ചെത്തി തീയണക്കാനുള്ള ശ്രമം വേഗത്തില്‍ ആരംഭിച്ചതിനാൽ വൻ ദുരന്തം ഒ‍ഴിവായി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി

തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ സജ്ജീകരിച്ചിരുന്ന താത്കാലിക ടെന്റുകളില്‍ ഒന്നില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. ടെന്റുകളിൽ നിന്ന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും യുപി പൊലീസ് അറിയിച്ചു. സംഭവത്തിൽ, പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേ സമയം, തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കുംഭമേളയ്‌ക്കെത്തിയ തീർത്ഥാടകർ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്. കുംഭമേളക്കിടെയുണ്ടായ തീപിടിത്തം ഞെട്ടിക്കുന്നതാണെന്നും ആവശ്യമായ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അധികൃതർ നടത്തുന്നുണ്ടെന്നും കുംഭമേളയുടെ സംഘാടകർ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.