തെറ്റ് പ്രചരിപ്പിച്ചവര്‍ നിയമനടപടി നേരിടാന്‍ തയ്യാറായിരിക്കുക; മുന്നറിയിപ്പുമായി മന്ത്രി വി ശിവന്‍കുട്ടി
1 min read

തെറ്റ് പ്രചരിപ്പിച്ചവര്‍ നിയമനടപടി നേരിടാന്‍ തയ്യാറായിരിക്കുക എന്ന മുന്നറിയിപ്പുമായി മന്ത്രി വി ശിവന്‍കുട്ടി. തനിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
‘വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച മതപരമായ ചടങ്ങുകള്‍ക്കായി സ്‌കൂളിന് പുറത്ത് പോകുന്നത് കര്‍ശനമായി നിരോധിക്കുമെന്ന്’ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞതായി സോഷ്യല്‍മീഡിയകളില്‍ കാര്‍ഡുകള്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രി വി ശിവന്‍കുട്ടി അത്തരത്തില്‍ ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല. തുടര്‍ന്നാണ് വ്യാജ വാര്‍ത്ത പങ്കുവെച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചത്.
ഇന്ത്യയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിന് ഇന്ത്യൻ നിയമപ്രകാരം ശിക്ഷ ലഭിക്കുന്നതുമാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത വകുപ്പുകൾ പ്രകാരം കേസെടുക്കാം.
ഓരോ കേസിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് ശിക്ഷയുടെ കാഠിന്യം വ്യത്യാസപ്പെടാം. പൊതുജനങ്ങൾക്ക് ഭീഷണിയുണ്ടാക്കുന്നതോ, രാജ്യസുരക്ഷയെ ബാധിക്കുന്നതോ ആയ വ്യാജ വാർത്തകൾക്ക് കഠിനമായ ശിക്ഷകൾ ലഭിക്കാം.
