എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; പെണ്‍മക്കളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

1 min read
SHARE
കൊച്ചി: സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്നതിനെതിരായ മകൾ ആശാ ലോറൻസിന്റെ ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. മൃതദേഹം ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിനായി കൈമാറിയ സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ആശ അപ്പീൽ നൽകിയത് .വിഷയത്തിൽ ഹൈക്കോടതി നേരത്തെ മധ്യസ്ഥനെ നിയോഗിച്ചെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.