December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 19, 2025

എന്റെ ഒപ്പം അഭിനയിക്കുന്നവരെ സ്നേഹിക്കാൻ കാരണം! മനസ്സ് തുറന്നു മോഹൻലാൽ

SHARE

തന്റെ കരിയറിന്റെ തുടക്കകാലത്ത് സീനിയർ താരങ്ങൾ തന്നെ ചേർത്തു നിർത്തിയിരുന്നു എന്ന് നടൻ മോഹൻലാൽ. അവർ തന്നോട് കാണിച്ച സ്നേഹമാണ് എന്ന് താൻ പുതിയ തലമുറയ്ക്ക് പകരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൂടെ അഭിനയിക്കുന്നവരോട് സ്നേഹം കാണിക്കേണ്ടത് തന്റെ കടമയാണെന്നും അതിലൂടെ മാത്രമേ ഒരു നല്ല സിനിമ ചെയ്യുവാൻ സാധിക്കുകയുള്ളൂ എന്നും മോഹൻലാൽ പറഞ്ഞു. വൃക്ഷഫയുടെ ട്രെയിലർ ലോഞ്ചിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടൻ ജഗതി ശ്രീകുമാർ മുതൽ പുതുമുഖം നടനായ സംഗീത അടക്കമുള്ള താരങ്ങളോട് എങ്ങനെയാണ് ഈ മികച്ച തരത്തിലുള്ള കെമിസ്ട്രി നിലനിർത്താൻ സാധിക്കുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോഹൻലാൽ. അതെല്ലാം അവരോട് ചോദിക്കേണ്ട ചോദ്യമാണെന്നും തന്റെ കരിയറിന്റെ തുടക്കകാലത്ത് വലിയ താരങ്ങളായ ശിവാജി ഗണേശൻ പ്രേം നസീർ അമിതാഭ് ബച്ചൻ തുടങ്ങിയവർ തന്നോട് കാണിച്ച സ്നേഹവും എഫക്ഷനും പുതിയ തലമുറയ്ക്ക് പകർന്നു നൽകുക മാത്രമാണ് താൻ ചെയ്യുന്നത് എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. അവരുടെ ലെഗസിൻ തണ്ണിലൂടെ മറ്റുള്ളവരിലേക്ക് പകർന്നു നൽകുക മാത്രമാണ് താൻ ചെയ്യുന്നത്.

തന്റെ സീനിയർ താരങ്ങൾ തന്നെ ഒരു പുതുമുഖ അഭിനേതാവ് എന്ന നിലയിൽ ഒരിക്കലും മാറ്റി നിർത്തിയിരുന്നില്ല. അത്ര നന്നായിട്ടാണ് അവരെന്നെ സ്നേഹിച്ചിരുന്നതും പരിഗണിച്ചിരുന്നതും. അതിനാൽ തന്നെ തന്റെ കൂടെ അഭിനയിക്കുന്നവരുടെ ആ സ്നേഹം കാണിക്കേണ്ടത് തന്റെ ധർമ്മമാണ്. അതിലൂടെ മാത്രമേ നല്ലൊരു സിനിമ ചെയ്യാൻ സാധിക്കുകയുള്ളൂ. താൻ അത്തരത്തിലാണോ അവരോട് പെരുമാറിയിട്ടുള്ളത് എന്ന് അവരോട് ചോദിച്ചാൽ മാത്രമേ മനസ്സിലാവുകയുള്ളൂ എന്ന് മോഹൻലാൽ വ്യക്തമാക്കി.

അതേസമയം പ്രേക്ഷകർ ആകാംക്ഷയുടെ കാത്തിരുന്ന വൃക്ഷഭ സിനിമയുടെ ട്രെയിലർ പുറത്തുവന്നു. ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് തന്നെയായിരിക്കും സിനിമ എന്നാണ് ലഭിക്കുന്ന സൂചന. രണ്ടു കാലഘട്ടങ്ങളിലായി പല കഥാപാത്രങ്ങളുടെയും യാത്രയുടെയും പുനർജന്മത്തിന്റെയും കഥയാണ് വൃക്ഷഭ പറയുന്നത്. സിനിമയുടെ ട്രെയിലർ നൽകുന്ന സൂചനയും ഇതുതന്നെയാണ്. രണ്ട് കഥാപാത്രങ്ങളെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. യോദ്ധാവായും ബിസിനസ് മാനായും എത്തുന്നുണ്ട്.