കൊല്ലത്ത് വിദ്യാർത്ഥിനിയെ തലയ്ക്ക് അടിച്ച് വീഴ്ത്തി, ആഭരണം കവർന്നു
1 min read

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നു. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. വിദ്യാർത്ഥിനിയുടെ രണ്ട് കമ്മലും അക്രമികൾ കവർന്നു. ഓയൂർ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
