സമഭാവനയുടെയും സഹോദര്യത്തിന്റെയും സന്ദേശമാണ് നബിദിനം പങ്കുവെക്കുന്നത്; ആശംസകളുമായി മുഖ്യമന്ത്രി

1 min read
SHARE

നബിദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഭാവനയുടെയും സഹോദര്യത്തിന്റെയും സന്ദേശമാണ് നബിദിനം പങ്കുവെക്കുന്നത് എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭേദചിന്തകൾക്കതീതമായി മാനവികത ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകാൻ മാനവരാശിക്ക് കരുത്തുപകരുന്നതാണ് ഏതൊരു നബിസ്മരണ എന്നും വെല്ലുവിളികളെ ഒത്തൊരുമയോടെ നേരിടാനും ഒന്നിച്ചുമുന്നേറാനും നമുക്ക് സാധിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.