January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 19, 2026

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക്

SHARE

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണും. ദില്ലി കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് വാര്‍ത്താ സമ്മേളനം നടക്കുക. കേന്ദ്ര അവഗണനക്കെതിരെ കേരളം നാളെ ദില്ലിയില്‍ നടത്താനിരിക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് വാര്‍ത്താസമ്മേളനം. ദില്ലിയിലെ ജന്തര്‍ മന്തറിലാണ് നാളെ പ്രതിഷേധം നടക്കുക.അതേസമയം കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ന് കര്‍ണാടക ദില്ലിയില്‍ സമരം ചെയ്യും.

 

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്ക്കും പ്രതികാര നടപടികള്‍ക്കുമെതിരെ രാജ്യതലസ്ഥാനത്ത് ശക്തമായ സമരത്തിനാണ് കേരളം ഒരുങ്ങിയിരിക്കുന്നത്. നാളെ 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും, എം എല്‍ എമാരും, എല്‍ എഡി എഫ് എം പി മാരും ദില്ലി ജന്ദര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തും. വികസനമുരടിപ്പുണ്ടാക്കി സര്‍ക്കാരിന്റെ ജനസ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നകേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ് പ്രക്ഷോഭം. ഇന്ത്യാ സഖ്യത്തിലെ എല്ലാ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.